Advertisement

ചങ്ങനാശേരിയിൽ വാഹനത്തിൽ കൊണ്ടുപോയിരുന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി; രണ്ട് റൗണ്ട് മയക്കുവെടി വച്ചു

March 9, 2023
Google News 2 minutes Read
elephant turns violent in changanassery

ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ​ഗതാ​ഗതം പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇപ്പോൾ‌ ​ഗതാ​ഗതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ( elephant turns violent in changanassery)

എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി രണ്ട് റൗണ്ട് മയക്കുവെടി വച്ചശേഷമാണ് ആനയെ തളച്ചത്. ആന കൈവരി തകർത്ത് റോഡിലിറങ്ങുമെന്ന സന്ദർഭത്തിലാണ് എലിഫന്റ് സ്ക്വാഡിനെ വിവരമറിയിച്ചത്. സമാനമായ പ്രശ്നങ്ങൾ ഈ ആന മുൻപും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Read Also: അയിരൂരില്‍ ഉത്സവത്തിനിടെ തിടമ്പേറ്റിയ ആന വിരണ്ടോടി; ഒരാള്‍ക്ക് പരുക്ക്

ഇടറോഡിൽ വച്ചാണ് ​ഗതാ​ഗതം തടസപ്പെട്ടത് എന്നതിനാൽ വാഹനങ്ങൾ സാധാരണ വേ​ഗതിയിൽ ഓടിത്തുടങ്ങാൻ അൽപം കൂടി സമയമെടുക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ആന വൈദ്യുത പോസ്റ്റ് തകർത്തത് പ്രദേശത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പ്രദേശത്ത് പുരോ​ഗമിക്കുകയാണ്.

Story Highlights: elephant turns violent in changanassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here