ഗാൾടീർ വന്നിട്ടും പിഎസ്ജിക്ക് രക്ഷയില്ല; ചാമ്പ്യൻസ് ലീഗിൽ നിന്ന് വീണ്ടും പുറത്ത്

പുതിയ പരിശീലകനായ ക്രിസ്റ്റോഫ ഗാൾടീയറിനു കീഴിലും പിഎസ്ജിക്ക് രക്ഷയില്ല. ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോറ്റ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷവും പുറത്ത്. ഇന്ന് പുലർച്ചെ ജർമനിയിലെ അലൈൻസ് അരീനയിൽ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേണിന്റെ വിജയം. മത്സരത്തിൽ മുന്നേറ്റതാരങ്ങളായ ചുപ്പോ മോട്ടിങ്ങും ഗ്നാബ്രിയും ബയേണിനായി ഗോളുകൾ നേടി. ഇരുപാദങ്ങളിലുമായി മൂന്ന് ഗോളിനാണ് ബയേൺ പ്രീ ക്വാർട്ടറിൽ ജയിച്ചത്. PSG out from the Champions League after falling to Bayern Munich
ചാമ്പ്യൻസ് ലീഗിൽ മുത്തമിടാൻ ഇനിയും പാരീസ് സെയിന്റ് ജെർമൈൻ എന്ത് ചെയ്യണം എന്ന് ആലോചിക്കുകയാണ് ആരാധകർ. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളും ഈ വർഷം ഫിഫ ബെസ്റ്റ് അവാർഡിന്റെ ആദ്യ സ്ഥാനങ്ങൾ നേടിയ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ചേരുന്ന മുന്നേറ്റ നിര നിഷ്പ്രഭമായി പോയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കാർലോസ് സോളാർ അടക്കം ഏഴ് താരങ്ങളെയാണ് പാരീസ് ക്ലബ് ഈ സീസണിന് തുടക്കത്തിൽ സൈൻ ചെയ്തത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന് ലക്ഷ്യത്തോടെയാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് മെസ്സിയെയും അതിന് മുൻപ് നെയ്മറിനെയും എംബപ്പേയയെയും ടീം സൈൻ ചെയ്തത്. പല പരിശീലകരെയും ടീമിൽ എത്തിച്ചെങ്കിലും യാതൊരു മാറ്റവും ഇല്ല. വമ്പൻ താരനിരയുണ്ടായിട്ടും നിരാശപ്പെടുന്ന ഒരു സീസൺ കൂടി പിഎസ്ജിക്ക് കടന്നുപോകുന്നു.
Read Also: ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുത്; എഐഎഫ്എഫിനോട് ഐഎസ്എൽ സംഘാടകർ
ഇതിനിടെ, ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എസി മിലാൻ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയിരുന്നു. ഇന്നലെ നടന്ന മത്സരഎം ഗോൾ രഹിത സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിൽ നേടിയ ഒരു ഗോളിന്റെ ലീഡാണ് ടീമിനെ പത്ത് വർഷങ്ങൾക്ക് ശേഷം സെമി ഫൈനൽ യോഗ്യത നേടുന്നതിനുള്ള പാത വെട്ടിത്തുറന്നത്.
Story Highlights: PSG out from the Champions League after falling to Bayern Munich
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here