Advertisement

അഞ്ചുമാസം നീണ്ട സംഭവബഹുലമായ ബഹിരാകാശ യാത്ര; സ്‌പേസ് എക്‌സ് ക്രൂ-5 ഭൂമിയിലേക്ക് മടക്കത്തിനായി ഒരുങ്ങുന്നു

March 9, 2023
Google News 3 minutes Read
SpaceX Crew-5 astronauts hope to leave space station March 9 

നാസ സ്‌പേസ് എക്‌സ് ബഹിരാകാശ യാത്രികള്‍ ക്രൂ-5 ഇന്ന് വൈകീട്ടോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. സംഭവ ബഹുലവും സാഹസികവുമായ വിജയകരമായ ഈ ബഹിരാകാശ യാത്ര ഇനി വരാനിരിക്കുന്ന ബഹിരാകാശ യാത്രികര്‍ക്ക് സഹായകരമാകുമെന്ന് നാസ പറഞ്ഞു. ക്രൂ-5ന്റെ മടങ്ങിവരവിനായി നാസയും സ്‌പേസ് എക്‌സും കാലാവസ്ഥ വിലയിരുത്തി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. (SpaceX Crew-5 astronauts hope to leave space station March 9 )

നാസ ബഹിരാകാശയാത്രികരായ ജോഷ് കസാഡ, നിക്കോള്‍ മാന്‍ എന്നിവരും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയില്‍ നിന്നെത്തിയ കൊയിച്ചി വകാത്തയും റോസ്‌കോസ്‌മോസ് ബഹിരാകാശ സഞ്ചാരി അന്ന കികിനയുമാണ് ഭൂമിയിലേക്ക് മടങ്ങിയെത്താന്‍ തയാറെടുക്കുന്നത്.

Read Also: ചൂടുയരുമ്പോള്‍ ഇന്ത്യയില്‍ എ സിയുള്ള വീടുകള്‍ 12.6 ശതമാനം; ദക്ഷിണേന്ത്യയില്‍ കൂടുതല്‍ എ സിയുള്ളത് കേരളത്തിലെ വീടുകളില്‍

2022 ഒക്ടോബര്‍ അഞ്ചിനാണ് ക്രൂ-5 വിക്ഷേപിക്കപ്പെടുന്നത്. അഞ്ച് മാസക്കാലത്തോളം ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ ചില രസകരമായ ചിത്രങ്ങള്‍ ദൗത്യസംഘം പങ്കുവച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ രീതിയില്‍ വൈറലായിരുന്നു. അതേസമയം മൂന്ന് ദിവസം വൈകിപ്പിച്ച ശേഷം നാസയും സ്‌പേസ് എക്‌സും ചേര്‍ന്ന് ക്രൂ-6 വിജയകരമായി മാര്‍ച്ച് രണ്ടിന് വിക്ഷേപിച്ചു. ക്രൂ-5ന്റെ വിജയത്തിന് ശേഷം കൂടുതല്‍ ബഹിരാകാശ സഞ്ചാരികള്‍ യാത്രകള്‍ക്കായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story Highlights: SpaceX Crew-5 astronauts hope to leave space station March 9 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here