Advertisement

ഉംറ തീര്‍ഥാടനത്തിന് നുസുക് ആപ്പ് വഴി അനുമതി പത്രം നേടണം: സൗദി ഹജ്ജ് ഉംറ മന്ത്രാലയം

March 9, 2023
Google News 3 minutes Read
Umrah permits in Ramadan available via Nusuk Saudi Arabia

ഉംറ തീര്‍ഥാടനത്തിന് നുസുക് ആപ്പ് വഴി അനുമതി പത്രം നേടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. റമദാന്‍ മാസം ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പ് വഴി അനുമതി പത്രം നേടാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി. (Umrah permits in Ramadan available via Nusuk Saudi Arabia)

റമദാന്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടെ നുസുക് ആപ്പ് വഴി നിരവധി വിശ്വാസികള്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതിന് അനുമതി പത്രം നേടിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ മാസം ആദ്യ 20 ദിവസം തീര്‍ഥാടകരുടെ തിരക്ക് സംബന്ധിച്ച വിശദാംശങ്ങളും മന്ത്രാലയം വെളിപ്പെടുത്തി. മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചയായ മൂന്ന് വ്യാഴാഴ്ചകളില്‍ തിരക്ക് വര്‍ധിക്കും. ബാക്കിയുളള ദിവസങ്ങളില്‍ വിശ്വാസികള്‍ ധാരാളം എത്തുമെങ്കിലും തിരക്ക് കുറവായിരിക്കും. റമദാനിലെ അവസാന 10 ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതിപത്രം അനുവദിക്കാന്‍ കഴിയാത്ത വിധം തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ഷം ആഭ്യന്തര, അന്താരാഷ്ട്ര തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് എടുക്കുന്നവര്‍ക്ക് നാലു ദിവസത്തെ ട്രാന്‍സിറ്റ് വിസ പ്രാബല്യത്തില്‍ വന്നിരുന്നു. ഇതോടെ കൂടുതല്‍ ആളുകള്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: Umrah permits in Ramadan available via Nusuk Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here