Advertisement

അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡറായി മംമ്ത മോഹന്‍ദാസ്

March 10, 2023
Google News 2 minutes Read
mamta mohandas al ansari exchange brand ambassador

സിനിമാതാരം മംമ്ത മോഹന്‍ദാസ് ഗള്‍ഫിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകും. കൂടുതല്‍ ജനങ്ങള്‍ക്കിടയിലേക്ക് ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു.(mamta mohandas al ansari exchange brand ambassador)

യുഎഇ ആസ്ഥാനമായുള്ള പ്രമുഖ ധനവിനിമയ സ്ഥാപനമാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്. ദുബായില്‍ നടന്ന ചടങ്ങില്‍ അല്‍ അന്‍സാരി അധികൃതരാണ് പ്രഖ്യാപനം നടത്തിയത്. ബ്രാന്‍ഡിന്റെ സാന്നിധ്യം യുഎഇയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മംമ്ത മോഹന്‍ദാസിന്റെ നിയമനം സഹായിക്കുമെന്ന് അല്‍അന്‍സാരി എക്‌സ്‌ചേഞ്ച് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് ബിത്താര്‍ പറഞ്ഞു. മമതയുടെ വരവില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം; സൗദി ടൂറിസം മന്ത്രാലയം

ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയ സ്ഥാപനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വരും നാളുകളില്‍ വിവിധ ക്യാമ്പയിനുകളില്‍ അല്‍ അന്‍സാരിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു. വ്യക്തിപരമായി നല്ല അവസരമാണ് തനിക്ക് കിട്ടിയിരിക്കുന്നത്. പ്രവാസി കമ്മ്യൂണിറ്റിയാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ അല്‍അന്‍സാരി പോലുള്ള സ്ഥാപനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് എന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

Story Highlights: mamta mohandas al ansari exchange brand ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here