പൂര്‍വ നേതാക്കളുടെ ധൈഷണിക പ്രതിഭയും ദീര്‍ഘ വീക്ഷണവും മുസ്‌ലിം ലീഗിന് കരുത്തുപകരുന്നു; നാസര്‍ ഫൈസി കൂടത്തായി

പൂര്‍വ നേതാക്കളുടെ ധൈഷണിക പ്രതിഭയും ദീര്‍ഘ വീക്ഷണവും മുസ്‌ലിം ലീഗിന് ഇന്നും കരുത്തുപകരുന്നുണ്ടെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാതിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മാത്രമേ രാജ്യത്ത് ന്യുനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടം നേടാന്‍ കഴിയൂ. ഖാഇദെ മില്ലത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ലീഗിനെ വളര്‍ത്തിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ന്യുനപക്ഷ സമുദായത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന സുരക്ഷാ കവചമാണ് ലീഗ്. കേരളത്തില്‍ ലീഗ് അതിന്റെ രാഷ്ട്രീയ അസ്ഥിത്വം ശക്തമായി നിലനിര്‍ത്തിയതിലൂടെ മുസ്ലിം സമുദായത്തിന്റെ പൊതുവേദിയായി മാറാന്‍ ലീഗിന് കഴിഞ്ഞു. അതെ സമയം കറകളഞ്ഞ മതേതരത്വവും ഉയര്‍ന്ന ജനാധിപത്യബോധവും പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും പോഷക സംഘടനകളും ഉയര്‍ത്തിപ്പിടിക്കുന്ന ലിബറല്‍ ചിന്തയെയും പ്രവര്‍ത്തനങ്ങളെയും ശക്തമായി പ്രതിരോധിക്കാനും സംഘടിത നീക്കത്തിലൂടെ അതിനെ തിരുത്തിക്കാനും കഴിഞ്ഞത് ലീഗിന്റെ വിജയമാണ്. ലോകത്ത് പകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണ് കെഎംസിസിയെന്നും ജീവകാരുണ്യരംഗത്ത് ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: പ്ലാറ്റിനം ജൂബിലി ആഘോഷിച്ച് റിയാദിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ യു.പി മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. കബീര്‍ വൈലത്തൂര്‍, കെ.ടി അബൂബക്കര്‍, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ സംസാരിച്ചു.
Story Highlights: Nasar faizy koodathai on Muslim League Platinum Jubilee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here