‘വിവാഹം എന്നത് ഒരു സംസ്കാരം’: സ്വവര്‍ഗ വിവാഹത്തിൽ കേന്ദ്രത്തിന്റെ വീക്ഷണത്തോട് സംഘടന യോജിക്കുന്നു; ആര്‍എസ്എസ്

സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ വീക്ഷണത്തോട് സംഘടന യോജിക്കുന്നുവെന്നും എതിർലിംഗത്തിലുള്ളവർക്കിടയിൽ മാത്രമേ വിവാഹം നടക്കൂവെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. (RSS supports center stand on same sex marriages)
ഹിന്ദു ആചാര പ്രകാരം വിവാഹം ലൈംഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്നും ഇക്കാര്യം സംഘം മുൻപേ വ്യക്തമാക്കിയട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു.
Read Also: കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ
വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലാണ്. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുര്‍ബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ പോകരുത്.
സ്വവര്‍ഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയിൽ വാദിച്ചത്.സ്വവര്‍ഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വാദിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
Story Highlights: RSS supports center stand on same sex marriages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here