റമദാനിൽ സ്വന്തം സ്റ്റേഡിയത്തിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി

റമദാനിൽ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിജിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്. മാർച്ച് 22 ബുധനാഴ്ച മുതൽ ഏപ്രിൽ 21 വെള്ളിയാഴ്ച വരെ നടക്കുന്ന പ്രഭാതത്തിനുമുമ്പ് സൂര്യാസ്തമയം വരെയുള്ള ഇസ്ലാമിക മാസമായ റമദാനിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്.(Chelsea fc to host first ever open iftar at stamford bridge)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് ആരാധകർക്കായി നോമ്പുതുറ സൗകര്യം ഒരുക്കുന്നത്.’മാർച്ച് 26ന് ഞായറാഴ്ച, സ്റ്റാംഫോഡ് ബ്രിജ് സ്‌റ്റേഡിയത്തിന് സമീപം ചെൽസി ഫൗണ്ടേഷൻ തുറന്ന ഇഫ്താർ സംഘടിപ്പിക്കുന്നു. പ്രീമിയർ ലീഗ് സ്റ്റേഡിയത്തിൽ ഒരു ക്ലബ് ഒരുക്കുന്ന ആദ്യത്തെ നോമ്പുതുറയാണിത്’- തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ലണ്ടൻ ക്ലബ് അറിയിച്ചു.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
മത സഹിഷ്ണുതയെ പ്രോത്സാഹിപ്പിക്കുന്നത് ക്യാമ്പയിന്റെ മുഖ്യലക്ഷ്യമാണ്. മറ്റു മതാഘോഷങ്ങളും ഈ കലണ്ടർ വർഷം ആഘോഷിക്കും- പ്രസ്താവന വ്യക്തമാക്കി.മാർച്ച് 26ലെ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ചെൽസി ഫൗണ്ടേഷൻ മേധാവി സൈമൺ ടൈലർ പറഞ്ഞു. മതസഹിഷ്ണുത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റമദാനെയും മുസ്‌ലിം സമുദായത്തെയും അംഗീകരിച്ച് പരിപാടി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാരിറ്റി സംഘടനയായ റമദാൻ ടെന്റ് പ്രൊജക്ടുമായി സഹകരിച്ചാകും ഇഫ്താർ. ക്ലബ് ഭാരവാഹികൾ, ആരാധകർ, സ്‌കൂൾ വിദ്യാർത്ഥികൾ, പ്രാദേശിക പള്ളി ഭാരവാഹികൾ, ചെൽസിയുടെ മുസ്‌ലിം കൂട്ടായ്മയിലെ അംഗങ്ങൾ എന്നിവരെ ഇഫ്താറിലേക്ക് ക്ഷണിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
Story Highlights: Chelsea fc to host first ever open iftar at stamford bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here