Advertisement

റയൽ മാഡ്രിഡോ ലിവർപൂളോ; ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം

March 15, 2023
Google News 2 minutes Read
Salah and Vinicius

സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ് ലിവർപൂളും ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വന്നാൽ അന്ന് മൈതാനത്ത് തീപാറും. കഴിഞ്ഞ കുറച്ചു സീസണുകളായി ഇതിൽ മാറ്റങ്ങളൊന്നും ഇല്ല. 2018 മുതൽ ഇരു ക്ലബ്ബുകളും കളിക്കളത്തിലും ആരാധകർ കാലത്തിന് പുറത്തും ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ഇരു ക്ലബ്ബുകളും ഏറ്റുമുട്ടുമ്പോൾ ആവേശം ഇരട്ടിയാണ്. റയൽ മാഡ്രിഡിന്റെ ഹോം മൈതാനമായ സാന്റിയാഗോ ബെർണാബ്യുവിൽ ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് മത്സരം. ആവേശകരമായി അവസാനിച്ച ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് അഞ്ച് ഗോളുകളും മറുപടിയായി ലിവർപൂൾ മൂന്ന് ഗോളുകളും നേടി. Liverpool face Real Madrid on Champions League

കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ലിവർപൂളിനോട് പരാജയം നേരിടേണ്ടി വന്നിട്ടില്ല എന്നത് റയൽ മാഡ്രിഡിന് ആത്മവിശ്വാസം ഉയർത്തുന്നു. ആദ്യ പാദത്തിൽ നേടിയ മൂന്ന് ഗോളുകളുടെ ലീഡ് കൂടിയുള്ളതിനാൽ മലരത്തോടുള്ള മാഡ്രിഡിന്റെ സമീപനം എങ്ങനെയായിരിക്കുമെന്ന് കണ്ടു തന്നെ അറിയണം. പരുക്കിന്റെ പിടിയിലായതിനാൽ പ്രതിരോധ തരാം അലാബക്ക് മാത്രമാണ് റയൽ നിരയിൽ ഇന്നത്തെ മത്സരം നഷ്ടപ്പെടുക. ആദ്യ പാദ മത്സരത്തിൽ നിന്നും വ്യത്യസ്തമായി അലാബ ഒഴികെ പരുക്കിന്റെ പിടിയിലുള്ള താരങ്ങൾ എല്ലാവരും തിരികെ എത്തിയിട്ടുണ്ട്.

Read Also: ലോകകപ്പിൽ ഇനി 48 രാജ്യങ്ങൾ, 12 ഗ്രൂപ്പുകൾ; മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ

ക്വാർട്ടർ ഫൈനലിലേക്ക് കടക്കുന്നതിന് ഒരു ശതമാനം സാധ്യത മാത്രമാണ് ലിവർപൂൾ പരിശീലകൻ ജേർഗൻ ക്ളോപ്പ് കാണുന്നത്. എന്നാൽ ആ ഒരു ശതമാനം മുന്നിൽ കണ്ടുകൊണ്ട് ടീം പൊരുതും എന്ന അദ്ദേഹം വ്യക്തമാക്കിയിരുന്നു. യൂറോപ്പിൽ ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തെറിഞ്ഞ ലിവർപൂൾ കഴിഞ്ഞ മത്സരത്തിൽ തരം താഴ്ത്തൽ സോണിലുള്ള ബേൺമത്തിനോട് പരാജയപ്പെട്ടിരുന്നു. ഒരു പിടിയോളം താരങ്ങൾ പരുക്കിന്റെ പിടിയിലുള്ളത് ലിവർപൂളിന് കനത്ത തിരിച്ചടിയാണ്.

Story Highlights: Liverpool face Real Madrid on Champions League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here