വെണ്ടയ്ക്ക കൊണ്ട് കെരാറ്റിൻ ചെയ്തത് പോലെ തിളങ്ങുന്ന മുടിയോ? വിശദാംശങ്ങൾ ഇങ്ങനെ

പലരുടേയും അടുക്കള തോട്ടത്തിൽ തന്നെ ഉണ്ടാകാനിടയുള്ള മലയാളികളുടെ പ്രീയപ്പെട്ട പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഇല്ലാത്ത സാമ്പാറിനെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാനാകില്ല. വിറ്റാമിനുകളുടെ കലവറയായ വെണ്ടയ്ക്ക രുചിയിലും ആരോഗ്യത്തിലും ഒരുപോലെ മുൻ പന്തിയിലാണ്. കഴിയ്ക്കാൻ മാത്രമല്ല, മുടി തിളങ്ങാനും മൃദുവാകാനും ഒരു ഹെയർപാക്കായും വെണ്ടയ്ക്ക ഉപയോഗിക്കാൻ കഴിയുമോ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ പായ്ക്കിന്റെ പ്രയോജനങ്ങൾ അറിയാം… (Lady finger for silky smooth hair? Here’s what an expert says)
വെണ്ടയ്ക്ക പായ്ക്ക് കെരാറ്റിൻ ട്രീറ്റ്മെന്റിന് പകരമാണെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ടെങ്കിലും കെരാറ്റിൻ ചെയ്തത് പോലെ ദീർഘകാലത്തേക്കുള്ള ഫലം വെണ്ടയ്ക്കയ്ക്ക് തരാൻ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ കെരാറ്റിൻ ഒന്നോ രണ്ടോ ദിവസത്തേക്ക് മുടിയ്ക്ക് നല്ല തിളക്കവും മൃദുത്വവും നൽകും. കൂടാതെ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്ന വെെറ്റമിൻ എ, സി ഉൾപ്പെടെയുള്ള വിറ്റാമിനുകൾ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഉത്തമവുമാണ്.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
ഹെയർ പായ്ക്ക് തയാറാക്കേണ്ടത് എങ്ങനെ?
വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം തണുപ്പിയ്ക്കാൻ വയ്ക്കുക. തണുത്തശേഷം ഒരു മിക്സിയിൽ ഇട്ട് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി അൽപം ബദാം എണ്ണ അൽപം ഒഴിച്ച് ഇളക്കി തലയിൽ പൂർണമായി പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ഷാംപൂ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒന്നോ രണ്ടാഴ്ചയിൽ ഒരിക്കലോ ഈ പായ്ക്ക് ഉപയോഗിക്കാം.
Story Highlights: Lady finger for silky smooth hair? Here’s what an expert says
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here