Advertisement

യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡും യുവന്റസും ക്വാർട്ടറിൽ; ആഴ്‌സണൽ പുറത്ത്

March 17, 2023
Google News 2 minutes Read
Manchester United after Europa league match win

വാശിയേറിയ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് വിരാമം. സ്പാനിഷ് ക്ലബ് റയൽ ബെറ്റിസിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് നേടിയത്. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ സാധിച്ചില്ല. സ്പോർട്ടിങ് ലിസ്ബനെതിരെ രണ്ടു പാദങ്ങളിലും സമനിലയായ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ സ്പോർട്ടിങ് വിജയിച്ചു. മത്സരം തുടങ്ങി ആദ്യ 25 മിനിറ്റുകളിൽ പ്രതിരോധ താരങ്ങളായ തോമിയാസുവും വില്യം സാലിബയും പരുക്കേറ്റ് കളിക്കളം വിട്ടതാണ് പീരങ്കി പടക്ക് തിരിച്ചടിയായത്. Europa league round of 16 results

ജർമൻ ക്ലബ് ഫ്രയ്ബെർഗിനെ തോൽപ്പിച്ച് ഇറ്റാലിയൻ ക്ലബ് യുവന്റസ് ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്തു. സ്പാനിഷ് ലീഗിൽ തരം താഴ്ത്തൽ ഭീഷണിയിലുള്ള സെവിയ്യയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ടർക്കിഷ് ക്ലബ് ഫെനർബഹ്‌സിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുൻ അർജന്റീന ദേശീയ ടീം പരിശീലകൻ സാംപോളിയുടെ കീഴിലുള്ള ടീം തോൽപ്പിച്ചത്. സമകാലിക ഫുട്ബോളിലെ മുൻ നിര പരിശീലകരിൽ ഒരാളായ മൗറീഞ്ഞോയുടെ കീഴിലുള്ള എഎസ് റോമ സ്പാനിഷ് ക്ലബ് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഉക്രൈൻ ക്ലബ് ശക്തർ ഡോണെറ്സ്കിനെ ഒന്നിനെതിരെ ഏഴുഗോൾക്കാണ് തകർത്താണ് ഡച്ച് ക്ലബ് ഫെയേനോർഡ് ക്വാർട്ടറിലേക്ക് കടന്നത്. കൂടാതെ, ബെൽജിയം ക്ലബ് യൂണിയൻ സെന്റ് ജിലോസ്, ജർമൻ ക്ലബ് ബയേർ ലെവർക്‌സെൻ എന്നിവരും യൂറോപ്പ ലീഗിന്റെ ക്വാർട്ടറിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 05:30ന് സ്വിറ്റസർലന്റിലെ യുവേഫ ആസ്ഥാനത്താണ് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഡ്രോ നടക്കുക.

Story Highlights: Europa league round of 16 results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here