Advertisement

കണ്ണും വൃക്കയും മാറ്റിവച്ചിട്ടുണ്ട്; പ്രതിസന്ധികളിൽ തളരാതെ മുന്നേറണം റാണ ദഗ്ഗുബാട്ടി

March 17, 2023
Google News 0 minutes Read

റാണ ദഗ്ഗുബതി തന്റെ അടുത്തിടെ പുറത്തിറങ്ങിയ റാണ നായിഡു എന്ന വെബ് സീരീസ് പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ബാഹുബലി നടൻ തന്റെ കോർണിയൽ, വൃക്ക മാറ്റിവയ്ക്കൽ എന്നിവയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന് റാണാ ദഗ്ഗുബാട്ടി വെളിപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് റാണ തന്റെ ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്.

എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളു. കുട്ടിക്കാലം മുതലേ വലതു കണ്ണിന് കാഴ്ചയില്ല എന്നും ഒരാൾ അദ്ദേഹത്തിന്റെ ഒരു കണ്ണ് എനിക്ക് ദാനമായി തന്നെങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. ഇടത് കണ്ണ് അടച്ചാൽ എനിക്ക് ഒന്നും കാണാന്‍ സാധിക്കില്ല. ജീവിതത്തിൽ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നും എന്നാല്‍ തളര്‍ന്ന് പോകരുത്. ആത്മവിശ്വാസത്തോടെ ഏത് പ്രതിസന്ധികളെയും മറികടക്കണമെന്നും റാണാ പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പുതിയ വെബ് സീരീസായ റാണ നായിഡുവിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ കണ്ണിന് പുറമേ വൃക്കയും മാറ്റിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലം റാണ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അമേരിക്കയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്ന് രോഗവിവരങ്ങളെക്കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. കണ്ണും വൃക്കയും മാറ്റിവയ്‌ക്കേണ്ട സാഹചര്യത്തില്‍ മുന്നോട്ട് പോയേ മതിയാകൂ എന്ന ചിന്തയാണ് ആത്മവിശ്വാസം നല്‍കിയതെന്ന് റാണ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here