Advertisement

ജനകീയ പ്രതിരോധ ജാഥ; ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

March 18, 2023
Google News 2 minutes Read
Janakeeya Pradhirodha Jadha file image

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുതിർന്ന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. Janakeeya Pradhirodha Jadha conclude today

രാവിലെ മാസ്കോട്ട് ഹോട്ടലിൽ പൗരപ്രമുഖരുമായി ചർച്ച നടത്തുന്ന എംവി ഗോവിന്ദൻ ശേഷം മാധ്യമങ്ങളെ കാണും. കുന്നത്തുകാൽ, നെയ്യാറ്റിൻകര, കാഞ്ഞിരംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് പുത്തരിക്കണ്ടത്തേക്ക് ജാഥ എത്തുക. കഴിഞ്ഞമാസം 20ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ 29 ദിവസത്തെ പര്യടനത്തിനൊടുവിലാണ് സമാപിക്കുന്നത്.

Story Highlights: Janakeeya Pradhirodha Jadha conclude today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here