Advertisement

‘ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും’; മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

March 18, 2023
Google News 2 minutes Read
m b rajesh on liquor policy

ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം വരും. ഹരിത ട്രൈബുണലിന്റെ ഉത്തരവ് കോർപ്പറേഷന് ലഭിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. ഉത്തരവ് ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു. ( minister mb rajesh about NGT fine issue )

‘28,000 കോടി രൂപ വിവിധ സംസ്ഥാനങ്ങൾക്ക് ട്രൈബ്യൂണൽ നേരത്തെ പിഴ ചുമത്തിയിരുന്നു. അപ്പോൾ കേരളത്തെ ഒഴിവാക്കുകയാണ് ചെയ്തത്. മാലിന്യ സംസ്‌കരണത്തിൽ കേരളം സ്വീകരിച്ച നടപടികൾ അംഗീകരിച്ചാണ് ട്രൈബ്യൂണൽ അങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോൾ വന്ന ഉത്തരവ് ഗൗരവത്തോടെ കാണുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടു’- മന്ത്രി എംബി രാജേഷ് പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദ്ദേശത്തിൽ ഉത്തരവ് വിശദമായി പഠിച്ച ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധ കാലാടിസ്ഥാനത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോടതിയെ സമീപിക്കുമെന്ന മേയറുടെ പ്രതികരണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആദ്യ പരിഗണന പ്രശ്‌നം പരിഹരിക്കുന്നതിനാണ്.

‘സംസ്ഥാനത്ത് ആകെ മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കും. ഹരിത കർമ്മ സേനയുടെ യൂസർ ഫീ നിർബന്ധമാക്കും. ഫീസ് നൽകിയില്ലെങ്കിൽ വസ്തു നികുതിയോടൊപ്പം ഈടാക്കും. മെയ് 31ന് മുൻപ് 10 മാലിന്യ സംസ്‌കരണം പ്ലാന്റുകൾ കമ്മീഷൻ ചെയ്യും’ മന്ത്രി പറഞ്ഞു.

Story Highlights: minister mb rajesh about NGT fine issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here