Advertisement

വാക്‌സിനേഷൻ എടുത്തവർക്ക് ഹൃദയാഘാതം എന്ന് പ്രചാരണം; പോസ്റ്ററിന്റെ സത്യാവസ്ഥ പരിശോധിക്കാം [ 24 Fact Check ]

March 19, 2023
Google News 2 minutes Read
Vaccinations cause heart attacks 24 Fact Check

വാക്‌സിനേഷൻ എടുത്ത നാല്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരിക്കുന്നു എന്ന രീതിയുള്ള ഒരു പോസ്റ്റർ നിലവിൽ വാട്ട്സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. പാതാളം ഇ.എസ്.ഐ ആശുപത്രി പുറത്തിറക്കിയത് എന്ന ക്യാപ്ഷനോടെയാണ് ഇത് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെടുന്നത്. വാക്‌സിൻ രക്തക്കുഴലുകളെ പരുക്കനാക്കുകയും പതുക്കെ രക്തം കട്ട പിടിക്കുകയും ചെയ്യുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. അതിനാൽ, വാക്‌സിൻ എടുത്തവർ ഡി-ടൈമർ ടെസ്റ്റ് നടത്തണമെന്നും പോസ്റ്ററിലുണ്ട്. ഡി-ടൈമർ ലെവൽ 0.5-ൽ കൂടരുത് എന്നും മുന്നറിയിപ്പുണ്ട്. Vaccinations cause heart attacks 24 Fact Check

എന്നാൽ, ഈ പോസ്റ്റർ വ്യാജമാണെന്ന് ഇ.എസ്.ഐ ആശുപത്രി അധികൃതർ വ്യക്തമാക്കി. വ്യാജവാർത്തയുടെ ഉറവിടം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Story Highlights: Vaccinations cause heart attacks 24 Fact Check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here