ഡൽഹി ബജറ്റ് നാളെ അവതരിപ്പിക്കില്ല; കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി ബജറ്റ് നാളെ അവതരരിപ്പിക്കില്ല. കേന്ദ്രം ഇടപെട്ട് ബജറ്റ് തടഞ്ഞുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു എന്നാണ് ആരോപണം. എന്നാൽ ബജറ്റ് തടഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബജറ്റിൽ വിശദീകരണങ്ങൾ തേടിയതായിയാണ് സൂചന.
ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നീക്കിയിരിപ്പ്, പരസ്യത്തിനുള്ളതിനേക്കാൾ കുറവെന്നാണ് ആരോപണം. ബജറ്റ് അവതരണത്തിന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി.
Read Also: ‘കേന്ദ്ര ബജറ്റ് ഹരിത വളർച്ചയെ ത്വരിതപ്പെടുത്തും’: പ്രധാനമന്ത്രി മോദി
Story Highlights: “No Delhi Budget Tomorrow”, Arvind Kejriwal Versus Centre
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here