Advertisement

ബില്ലുകൾക്ക് അനുമതി നൽകാത്ത ഗവർണർക്കെതിരെ തെലങ്കാന സർക്കാർ ഫയൽ ചെയ്ത ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിയ്ക്കും

March 20, 2023
Google News 3 minutes Read
Telangana government petition against Governor

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ ഗവർണർ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനം എടുക്കുന്നില്ലെന്നാരോപിച്ച് തെലങ്കാന സർക്കാർ ഫയൽ ചെയ്ത ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച ആണ് കേസ് കേൾക്കുക. ( Supreme Court will hear the petition filed by the Telangana government against Governor ).

തെലങ്കാന നിയമസഭാ പാസ്സാക്കിയ സുപ്രധാനമായ പത്ത് ബില്ലുകൾ ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ പരിഗണനയിലാണ്. ഈ ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 32 ആം അനുച്ഛേദം പ്രകാരം ചീഫ് സെക്രട്ടറി റിട്ട് ഹർജിയാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

Read Also: പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ഈ കേസിലെ സുപ്രിം കോടതിയുടെ സമീപനം പരിഗണിച്ച് ബില്ലുകൾക്ക് അനുമതി നൽകാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കേരള സർക്കാരും അന്തിമ തിരുമാനം കൈകൊള്ളും. സുപ്രിം കോടതി സമീപനം തെലങ്കാന സർക്കാരിന് അനുകൂലമെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സർക്കാർ സുപ്രീം കോടതിയിൽ കേരള സർക്കാർ ഹർജി ഫയൽ ചെയ്യും.

Story Highlights: Supreme Court will hear the petition filed by the Telangana government against Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here