“ഇരിക്കട്ടെ ഒരു സല്യൂട്ട്”; ശ്രദ്ധനേടി പൊലീസുകാരനെ സല്യൂട്ട് ചെയ്യുന്ന കൊച്ചു പെൺകുട്ടിയുടെ വീഡിയോ

പൊതുവെ കൊച്ചുകുഞ്ഞുങ്ങൾക്ക് പൊലീസുകാരെ നമ്മൾ പരിചയപ്പെടുത്തുന്നത് കഥയിലെ വില്ലന്മാരായിട്ടാണ്. അതുകൊണ്ട് തന്നെയാണ് അവർക്ക് ആ യൂണിഫോമിനോട് ഭയം തോന്നുന്നതും. എങ്കിലും കുഞ്ഞുങ്ങളോടൊപ്പമുള്ള ഹൃദ്യവും മനോഹരവുമായ നിരവധി ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കേരള പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. കാറിന്റെ അരികിലൂടെ പൊലീസുകാരന്റെ അടുത്തേക്ക് ഓടിവരുന്ന ഒരു കൊച്ച് പെൺകുട്ടിയെ വീഡിയോയിൽ കാണാം. മുഖത്ത് വിശാലമായ ചിരിയോടു കൂടി പോലീസുകാരനെ സല്യൂട്ട് ചെയ്യുന്നതും പോലീസുകാരൻ അവളുടെ മനോഹരമായ ആംഗ്യത്തിന് തിരിച്ച് സല്യൂട്ട് നൽകുകയും ചെയ്യുന്നുണ്ട്.
“കുഞ്ഞുമോളുടെ സ്നേഹാഭിവാദ്യം” എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പൊലീസിന് അഭിനന്ദനങ്ങൾ നൽകിയും ആശംസകൾ അറിയിച്ചും ആളുകൾ കമന്റുകൾ നൽകി. ഹൃദ്യമായ നിമിഷങ്ങൾ എന്നാണ് പലരും എഴുതിയത്.
Story Highlights: road accidents in rainy season