ഇനി ടോസ് ഇട്ടതിനു ശേഷം ഫസ്റ്റ് ഇലവൻ; നിർണായക നീക്കവുമായി ഐപിഎൽ

വരുന്ന ഐപിഎൽ സീസണിൽ നിർണായക നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ ടോസ് ഇട്ടതിനു ശേഷമേ ഫസ്റ്റ് ഇലവനെ പ്രഖ്യാപിക്കൂ. ഫസ്റ്റ് ഇലവൻ താരങ്ങൾക്കൊപ്പം 5 സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരെയും പ്രഖ്യാപിക്കണം. കഴിഞ്ഞ സീസൺ വരെ കോയിൻ സ്പിൻ ചെയ്യുന്നതിനു മുൻപ് ഇരു ക്യാപ്റ്റന്മാരും ഫൈനൽ ഇലവൻ പരസ്പരം കൈമാറിയിരുന്നു. ഈ പതിവിനാണ് ഇതോടെ അവസാനമാവുക. (final eleven toss ipl)
Read Also: വരുന്ന സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്
വരുന്ന സീസൺ മുതൽ ഐപിഎലിൽ ഇംപാക്ട് പ്ലയർ നിയമം കൊണ്ടുവരികയാണ്. അതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവവും ടോസും പരിഗണിച്ച് ടീം പ്രഖ്യാപിക്കാൻ ഈ നീക്കം സഹായിക്കും. അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർമാരിൽ നിന്നാണ് ആവശ്യമെങ്കിൽ ഇംപാക്ട് പ്ലയറെ തെരഞ്ഞെടുക്കേണ്ടത്.
ബൗളർ പന്തെറിഞ്ഞ് ബാറ്റർ പന്തിൽ ബാറ്റ് തൊടുന്നത് വരെയുള്ള സമയത്തിൽ വിക്കറ്റ് കീപ്പർ പൊസിഷൻ മാറിയാൽ അത് ഡെഡ് ബോൾ ആണ്. ഇത്തരം അവസരങ്ങളിൽ ബാറ്റിംഗ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് ലഭിക്കും.
Read Also: ഐപിഎലിനു തയ്യാർ; നെറ്റ്സിൽ മിന്നിച്ച് സഞ്ജു
വരുന്ന സീസണിലേക്കുള്ള ജഴ്സി രാജസ്ഥാൻ റോയൽസ് അവതരിപ്പിച്ചു. രാജസ്ഥാൻ റോയൽസിൻ്റെ ഹോം ഗ്രൗണ്ടായ സാവായ് മാൻസിംഗ് സ്റ്റേഡിയത്തിൻ്റെ കെയർ ടേക്കർമാരാണ് ജഴ്സി അവതരിപ്പിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിയൻ പരഗ് എന്നീ താരങ്ങൾ ജഴ്സി അണിഞ്ഞുനിൽക്കുന്ന ഫോട്ടോയും രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. പിങ്ക് നിറത്തിലുള്ളതാണ് ജഴ്സി. ലൂമിനസ് ആണ് മെയിൻ സ്പോൺസർ. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന സ്പോൺസർ ഹാപ്പിലോ ആയിരുന്നു.
വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക.
Story Highlights: final eleven after toss ipl