മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ടോസ്; പ്ലേയിംഗ് ഇലവൻ ഇങ്ങനെ

മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ രണ്ടാം ഏകദിനം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്നിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിനെ മൂന്നാം ഏകദിനത്തിലും നിലനിര്‍ത്തി.(Ind vs Aus third odi live)
ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റം ഉണ്ട്. അസുഖ ബാധിതനായ കാമറൂണ്‍ ഗ്രീന്‍ പുറത്തായപ്പോള്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ തിരിച്ചെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ 3 ഓവറിൽ 20 റൺസെന്ന നിലയിലാണ്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
19 റൺസുമായി മിച്ചൽ മാർഷും 4 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ ടോസ് നേടിയാലും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി.ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. .
ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ന്‍, അലക്‌സ് കാരി, മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ , ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ , ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
Story Highlights: Ind vs Aus third odi live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here