വിമാനത്തില്‍ വച്ച് ഹൃദയാഘാതം; മലയാളി ഉംറ തീര്‍ത്ഥാടക റിയാദില്‍ മരിച്ചു

വിമാനത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഉംറ തീര്‍ഥാടക റിയാദില്‍ മരിച്ചു. മലപ്പുറം എടയൂര്‍ നോര്‍ത്ത് ആദികരിപ്പാടി മവണ്ടിയൂര്‍ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി ആണ് റിയാദിലെ കിങ് അബ്ദുല്ല ആശുപത്രിയില്‍ മരിച്ചത്.(Umrah pilgrim died due to heart attack in plane)
ഉംറ നിര്‍വഹിച്ച് സ്‌പേസ് ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഉമ്മീരിക്കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വിമാനത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പിന്നാലെ വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കി. വിമാനത്താവളത്തിന് അടുത്തുള്ള കിംങ്ങ് അബ്ദുല്ല ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ഉച്ചക്ക് 1.30ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവിനൊപ്പം സ്വകാര്യ ഗ്രൂപ്പിലാണ് ഇവര്‍ ഉംറക്കെത്തിയത്.
Story Highlights: Umrah pilgrim died due to heart attack in plane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here