തിരുവനന്തപുരത്ത് വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി

അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് റെയ്ഡിനിടെ ഡിവൈഎസ്പി മുങ്ങി. വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരാണ് വീട്ടിൽ പരിശോധന നടക്കവേ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചു മുങ്ങിയത് മുങ്ങിയത്. ( dysp feld during vigilance raid )
ഇന്നലെയാണ് വിജിലൻസ് വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോൾ ഇയാൾ വീട്ടിലുണ്ടായിരുന്നു.അറസ്റ്റ് ഭയന്നാകാം മുങ്ങിയതെന്നാണ് പൊലീസ് നിഗമനം.
കുടുംബം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം റെയ്ഡിനിടെ മുങ്ങിയതിനാൽ വിജിലൻസ് എസ്.പി പരാതി നൽകും.
നേരത്തെ തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി നാരായണനെ 25000രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടികൂടിയിരുന്നു.ഈ കേസ് അന്വേഷിച്ചത് DYSP വേലായുധന്‍ നായരുടെ നേതൃത്വത്തിലാണ്.പിന്നീട് മുൻസിപ്പൽ സെക്രട്ടറിയുടെ മകന്റെ അക്കൗണ്ടില്‍ നിന്ന് വേലായുധന്‍ നായരുടെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചാതയി വിജിലന്‍സ് കണ്ടെത്തി.ഇത് കേസ് ഒതുക്കാനുള്ള കൈക്കൂലി എന്നാണ് വിജിലന്‍സ് കരുതുന്നത്.തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് വേലായുധന്‍ നായര്‍ക്ക് എതിരേ കേസെടുത്തത്.ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
Story Highlights: dysp feld during vigilance raid