ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാനുള്ള നീക്കം; ഹർജികളിൽ സുപ്രീംകോടതിയിൽ അന്തിമ വാദം

ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വർഷം നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേൾക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയ്‌ക്ക് മൂന്നാം തവണ കാലാവധി നീട്ടിനൽകിയതിനെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഡിസംബർ 12ന് സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും വിശദീകരണം തേടിയിരുന്നു. കോൺഗ്രസ് നേതാവ് ജയ താക്കൂർ നൽകിയ ഹർജിയിൽ, കേന്ദ്രത്തിനും സെൻട്രൽ വിജിലൻസ് കമ്മീഷനും ഇഡി ഡയറക്ടർക്കും നോട്ടീസ് അയച്ചിരുന്നു. SC will hear Petition on ED Chief’s Tenure Extension
Read Also: ജഡ്ജിമാരുടെ നിയമനം വൈകുന്നു; കേന്ദ്രസർക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം
രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയെ തകർക്കുകയാണ് എന്നാണ് ഹർജിയിലെ ആരോപണം. രണ്ദീപ് സിംഗ് സുർജെ വാല, മഹുവ മൊയ്‌ത്ര തുടങ്ങിയ നേതാക്കളുടെ ഹർജികൾ കോടതിക്ക് മുന്നിൽ ഉണ്ട്. ഹർജികൾ സമ്മർദ്ദ തന്ത്രമാണെന്ന് കേന്ദ്രസർക്കാർ ആരോപിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയം ഒഴിവാക്കി നിയമവശങ്ങൾ മാത്രം ഊന്നിയാണ് തന്റെ വാദങ്ങൾ എന്ന് അമിക്കസ്ക്യൂരി കെ. വി വിശ്വനാഥൻ കോടതിയെ അറിയിച്ചിട്ടുണ്ട്.
Story Highlights: SC will hear Petition on ED Chief’s Tenure Extension