‘രാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ല, ജനങ്ങൾക്ക് വഴി കാണിക്കാൻ അല്ലാഹു അയച്ചതാണ്’; ഫാറൂഖ് അബ്ദുള്ള

ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രം ദൈവമല്ലെന്ന് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള. മതം നോക്കാതെ തന്നിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരുടെയും നാഥനാണ് രാമനെന്നും, അധികാരത്തിൽ തുടരാൻ വേണ്ടിയാണ് രാമൻ്റെ പേര് ബിജെപി ഉപയോഗിക്കുന്നതെന്നും അബ്ദുള്ള ആരോപിച്ചു.
ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടി (ജെകെഎൻഎൻപി) സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉധംപൂർ ജില്ലയിലെ ഗർനൈയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ റാം ഹിന്ദുക്കളുടെ മാത്രം ദൈവമല്ല. ഈ ധാരണ മനസ്സിൽ നിന്ന് നീക്കണം. മുസ്ലീമോ ക്രിസ്ത്യാനിയോ അമേരിക്കനോ റഷ്യനോ ആകട്ടെ രാമൻ എല്ലാവരുടെയും ദൈവമാണ്. രാമനിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്നും അബ്ദുള്ള പറഞ്ഞു.
ഈയിടെ അന്തരിച്ച പാകിസ്താനിൽ നിന്നുള്ള ഒരു പ്രമുഖ എഴുത്തുകാരൻ, ജനങ്ങൾക്ക് ശരിയായ പാത കാണിച്ചുകൊടുക്കാൻ രാമനെയും അല്ലാഹു അയച്ചതാണെന്ന് എഴുതിയിരുന്നു. അപ്പോൾ തങ്ങൾ മാത്രമാണ് രാമഭക്തർ എന്ന് പറയുന്നവർ വിഡ്ഢികളാണ്. ബിജെപി രാമൻ്റെ പേര് ദുരുപയോഗം ചെയ്യുന്നു. രാമനോടല്ല അധികാരത്തോടാണ് ബിജെപിക്ക് സ്നേഹം. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ, അവർ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. ഇതിലൂടെ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തൊഴിലില്ലായ്മ എന്നവ ജനം മാറാകുമെന്ന് ബിജെപി കരുതുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Lord Ram is not God of Hindus only but of everyone, says Farooq Abdullah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here