തൊഴിലാളികള്‍ക്കൊപ്പം മെഗാ ഇഫ്താര്‍ മീറ്റ് ഒരുക്കി ലാല്‍കെയേഴ്‌സ് ബഹ്റൈന്‍

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ ഓഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത് നന്ദിയും പറഞ്ഞു.(Lalcares Bahrain organizes mega iftar meet with workers)
ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡണ്ട് കെ.എം.ചെറിയാന്‍, പ്രവാസി കമ്മീഷനംഗം സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മലബാര്‍ ഗോള്‍ഡ് പ്രതിനിധി യാസറിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ലാല്‍കെയേസിന്റെ ഉപഹാരം കെ.എം.ചെറിയാനും, സല്‍മാബാദില്‍ ആളറിയാത്ത സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ജയപ്രകാശിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റി വിംഗ് കണ്‍വീനര്‍ കാത്തു സച്ചിന്‍ദേവും ഉപഹാരങ്ങള്‍ കൈമാറി.
Read Also: പ്രവാസി മലയാളി ഫൗണ്ടേഷന്റെ റമദാൻ കിറ്റ് വിതരണത്തിന് തുടക്കമായി
ഡബ്ല്യുഎം സി വനിതാ വിഭാഗം പ്രസിഡണ്ട് സന്ധ്യാ രാജേഷ്, സെക്രട്ടറി ഉണ്ണി, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി സോണിയ വിനു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലാല്‍കെയേഴ്‌സ് ട്രഷറര്‍ അരുണ്‍ജി. നെയ്യാര്‍ ചാരിറ്റി വിഭാഗം കണ്‍വീനര്‍ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ്, ഗോപേഷ്, വിഷണു വിജയന്‍, വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രദീപ് ,സുബിന്‍,ജയ്‌സണ്‍, രതീഷ് ,നിധിന്‍, രഞ്ജിത്, ജിതിന്‍, വിപിന്‍, എന്നിവര്‍ നിയന്ത്രിച്ചു.
Story Highlights: Lalcares Bahrain organizes mega iftar meet with workers