രാഹുലിനെ അനുകൂലിച്ച് സിപിഐഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍; വി.ഡി സതീശന്‍

ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഐഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. രാഹുലിനെ പിന്തുണയ്ക്കാനല്ല മുഖ്യമന്ത്രിയും ഗോവിന്ദന്‍ മാഷുമൊക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും ഇപ്പോള്‍ സത്യം പുറത്തുവന്നെന്നും വി ഡി സതീശന്‍ പറഞ്ഞു.(VD Satheesan against cpim leaders fb post supporting Rahul Gandhi)
രാഹുല്‍ ഗാന്ധി മോദി ഭരണകൂടത്തിനെതിരായി വലിയൊരു തരംഗമുണ്ടാക്കിയപ്പോ അതിന്റെ ഷെയര്‍ പിടിക്കാന്‍ വേണ്ടിയാണ് സിപിഐഎമ്മുകാരെല്ലാം ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടത്. രാഹുലിനെതിരായ നടപടിയ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു. ഇപ്പോള്‍ സത്യം പുറത്തുവന്നു. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ വേണ്ടിയിട്ടല്ല ചെയ്തത്. സ്വയരക്ഷയ്ക്ക് വേണ്ടിയിട്ട് ചെയ്തതാണ്. ഇവര്‍ക്കെതിരായിട്ട് കേസ് വരുമ്പോ ഇതുപോലെ എല്ലാവരും പറയാന്‍ വേണ്ടിയിട്ട് ചെയ്തതാണ്’. വി ഡി സതീശന്‍ പറഞ്ഞു.
Read Also: എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുന്നു; പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ആക്രമിച്ചത്; പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരടക്കം സിപിഐഎമ്മില്‍ നിന്ന് വലിയ ഐക്യമാണ് രാഹുല്‍ ഗാന്ധിക്കുണ്ടായത്. സോഷ്യല്‍ മിഡിയയിലടക്കം ഇടത് പ്രചാരകരും പിന്നാലെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തുടരെ പോസ്റ്റുകളിട്ടു. ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമെന്നായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.
Story Highlights: VD Satheesan against cpim leaders fb post supporting Rahul Gandhi