‘രോഗങ്ങള്‍ പോലും അദ്ദേഹത്തിന് നര്‍മമായിരുന്നു’: ഇന്നസെന്റിനെക്കുറിച്ച് രമേഷ് പിഷാരടി

മലയാളികളുടെ പ്രിയ താരം ഇന്നസെന്റിനെ അനുസ്മരിച്ച് നടന്‍ രമേഷ് പിഷാരടി. ക്യാന്‍സര്‍ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോഴും ജീവിതത്തെ വളരെ പോസിറ്റിവായി സമീപിച്ച ആളായിരുന്നു ഇന്നസെന്റെന്ന് രമേഷ് പിഷാരടി ട്വന്റിഫോറിനോട് പറഞ്ഞു. രോഗങ്ങള്‍ പോലും അദ്ദേഹത്തിന് നര്‍മമായിരുന്നുവെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു. (Ramesh pisharady on actor innocent)
ജീവിതത്തെ വളരെ പോസിറ്റീവായി സമീപിച്ച ഇന്നസെന്റിന്റെ എഴുത്തുകള്‍ പാഠപുസ്തകത്തില്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. രോഗത്തെക്കുറിച്ച് ടെന്‍ഷനുള്ളതായി ഒരിക്കല്‍ പോലും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ശബ്ദം കാസറ്റുകളില്‍ അനുകരിക്കുന്നതിനെക്കുറിച്ച് പറയുമ്പോഴും വളരെ സ്‌നേഹപൂര്‍വമാണ് ഇന്നസെന്റ് പ്രതികരിച്ചിരുന്നതെന്നും രമേഷ് പിഷാരടി പറഞ്ഞു.
കൂടെയുള്ളവരെ ചിരിപ്പിച്ചു, ഉള്ളുകരഞ്ഞപ്പോഴും ഉറക്കെ ചിരിച്ചു; ചിരിയുടെ തമ്പുരാന് കണ്ണീരോടെ വിടRead Also:
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വര്‍ഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്‌സഭയിലെത്തി.
Story Highlights: Ramesh pisharady on actor innocent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here