‘വാക്കുകൾക്ക് ചില വികാരങ്ങൾ വിവരിക്കാൻ കഴിയില്ല’; മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകൻ്റെ വീഡിയോ പങ്കുവച്ച് കേന്ദ്ര മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന കർഷകൻ്റെ വീഡിയോ പങ്കുവച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. വാക്കുകൾക്ക് ചില വികാരങ്ങൾ വിവരിക്കാൻ കഴിയില്ലെന്ന തലക്കെട്ടോടെയാണ് കേന്ദ്ര മന്ത്രി വീഡിയോ പങ്കുവച്ചിട്ടുള്ളത്. കർണാടകയിലെ ഒരു ബസിൽ പതിപ്പിച്ചിരിക്കുന്ന മോദിയുടെ ചിത്രത്തിൽ ചുംബിക്കുന്ന വൃദ്ധൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിൽ, പ്രധാനമന്ത്രിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് കർഷകൻ ചിത്രത്തോട് സംസാരിക്കുമ്പോൾ വികാരാധീനനാകുന്നത് കാണാം. ‘നേരത്തെ എനിക്ക് 1000 രൂപയാണ് ലഭിച്ചിരുന്നത്, എന്നാൽ നിങ്ങൾ 500 കൂടി നൽകാൻ തീരുമാനിച്ചു. ഞങ്ങളുടെ വീടുകളിൽ ഐശ്വര്യം വരുത്തുമെന്ന് നിങ്ങൾ പറഞ്ഞു.ഞങ്ങളുടെ ആരോഗ്യത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് നിങ്ങൾ പറഞ്ഞു. ഞാൻ നിങ്ങളുടെ പാദങ്ങളിൽ വണങ്ങുന്നു, നിങ്ങൾ ലോകത്തെ ജയിക്കും.’- മോദിയുടെ ചിത്രം ചുംബിക്കും മുമ്പ് കർഷകൻ പറയുന്നു.
कुछ भावनाओं को शब्द बयान नहीं कर सकते!
— Piyush Goyal (@PiyushGoyal) March 30, 2023
देखिए प्रधानमंत्री @NarendraModi जी और हमारे अन्नदाताओं का अटूट बंधन। pic.twitter.com/bLe1Mbt9d4
Story Highlights: Karnataka farmer kisses PM Modi’s pic: Piyush Goyal tweet goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here