Advertisement

സെൻററർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യയും ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

April 1, 2023
Google News 1 minute Read

സെൻററർ ഫോർ ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ഇന്ത്യ (സിജി) യും ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ്പും (ബിഗ്) സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ദൈവ മാർഗത്തിൽ ധനം ചെലവഴിക്കേണ്ടതിൻറെ പ്രാധാന്യം തിരിച്ചറിയാൻ നോമ്പ് പ്രചോദനമാവേണ്ടതുണ്ടെന്ന് ചടങ്ങിൽ റമദാൻ സന്ദേശം നൽകിയ മുഹമ്മദ് ബൈജു ഊന്നിപ്പറഞ്ഞു.

സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ മുസ്ലിംങ്ങളുടെ ഉന്നമനത്തിനുള്ള ശ്രമങ്ങളെ കേന്ദ്രീകരിച്ച് സിജി ഇൻറെർനാഷണൽ ട്രഷറർ കെ.ടി. അബൂബക്കർ സംസാരിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് മലബാറിലെ ഏറെ പ്രയാസം നേരിട്ട പോരാളികളുടെയും കുടുംബങ്ങളുടെയും ദുരിതമൊപ്പാൻ ഉത്തരേന്ത്യയിൽ നിന്നത്തെിയ വർത്തക പ്രമുഖരെ അദ്ദേഹം സ്മരിച്ചു. ഇന്ന് നാമതവർക്ക് തിരിച്ചു നൽകേണ്ട സമയമാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തെിയവരുടെ സഹകരണത്തോടെ സിജിയുടെ നേതൃത്വത്തിലെ സെൻഫിൽ നടത്തിവരുന്ന പരിപാടികൾ മുഹമ്മദലി ഓവിങ്ങൽ വിവരിച്ചു. സിജി ജിദ്ദ ചാപ്റ്ററിൻ്റെ വിവിധ വിംഗുകൾ ചെയ്തുവരുന്ന നിരവധി പ്രവർത്തന പരിപാടികൾ ചെയർമാൻ മുഹമ്മദ് കുഞ്ഞി വിശദീകരിച്ചു. എം എം ഇർഷാദ് അവതാരകനായിരുന്നു. സന്ദർശക വിസയിലെത്തിയ കോഴിക്കോട്ടെ ജെ.ഡി.റ്റി. സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. പി സി അൻവർ ചടങ്ങിൽ പങ്കെടുത്തു. ഹിറ സ്ട്രീറ്റിലെ റോയൽ ഗാർഡൻ റെസ്റ്റാറെൻറെിൽ നടന്ന പരിപാടിയിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

Story Highlights: cigi big iftar ramadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here