Advertisement

‘സ്കൂൾ യുവജനോത്സവ സ്വാഗത ഗാനം മതത്തിനെ ആക്ഷേപിക്കുന്നതല്ല’; പ്രതികരണവുമായി പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ

April 1, 2023
Google News 2 minutes Read
school yuvajanolsava song controversy

സ്കൂൾ യുവജനോത്സവ സ്വാഗത ഗാന വിവാദത്തിൽ പ്രതികരണവുമായി പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ്. സംഭവത്തിൽ കേസെടുത്തതിനു പിന്നാലെയാണ് ഡയറക്ടറിൻ്റെ പ്രതികരണം. സ്വാഗത ഗാനം ന്യൂനപക്ഷത്തിനെതിരല്ല. ഗാനത്തിൽ മതത്തെ ആക്ഷേപികുന്ന ഒന്നുമില്ല. തീവ്രവാദം മനസ്സിലുള്ളലർക്ക് എന്തെങ്കിലും തോന്നിയെങ്കിൽ തങ്ങൾ കുറ്റക്കാരല്ല എന്നും അദ്ദേഹം 24നോട് പറഞ്ഞു. (school yuvajanolsava song controversy)

‘വിവാദം കെട്ടടങ്ങിയിരുന്നതാണ് എന്ന് അദ്ദേഹം പറയുന്നു. നടക്കാവ് പോലീസിൽ മൊഴിയും വിദ്യാഭ്യാസ വകുപ്പിന് വിശദീകരണവും നൽകിയിരുന്നു. 200ലധികം ആർട്ടിസ്റ്റുകൾ പ്രവർത്തിക്കുന്ന സ്ഥാപനമാണ് മാത. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്താനാണ് ശ്രമം. സ്വാഗത ഗാനം ന്യൂനപക്ഷത്തിനെതിരല്ല. മതത്തെ ആക്ഷേപികുന്ന ഒന്നും ഗാനത്തിൽ ഇല്ല. പട്ടാളക്കാരുമായി ബന്ധപ്പെട്ട ഒരു രംഗം ചിത്രീകരിച്ചിരുന്നു. ഇതിലെവിടെയാണ് വർഗ്ഗീയ ചിന്തയെന്ന് മനസിലാകുന്നില്ല. മതത്തെ ആക്ഷേപിക്കുന്നു എന്നത് തരംതാണ, ദുർബ്ബലമായ വാദം. തീവ്രവാദം മനസ്സിലുള്ളലർക്ക് എന്തെങ്കിലും തോന്നിയെങ്കിൽ തങ്ങൾ കുറ്റക്കാരല്ല. കേസിനെ നിയമപരമായി നേരിടും. തങ്ങളുടെ ഭാഗം അവതരിപ്പിക്കാൻ കിട്ടിയ ആവസരമായി കേസിനെ കാണുന്നു എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.

Read Also: സ്വാഗതഗാന വിവാദം: ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വി ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. ഒരു മുസ്ലിം വേഷധാരിയെ ഇതിൽ തീവ്രവാദിയായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. ഇത് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയും ചെയ്തതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയിരുന്നു.

പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് അന്ന് തന്നെ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു, 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു.

Story Highlights: school yuvajanolsava song controversy matha director

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here