Advertisement

സ്വവര്‍ഗ വിവാഹം കുടുംബ വ്യവസ്ഥയ്‌ക്കെതിര്; ജമിയത്ത് ഉലമ-ഇ-ഹിന്ദ്

April 2, 2023
Google News 3 minutes Read
Jamiat Ulama-i-Hind opposes same sex marriage

സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കെതിരെ ജമിയത്ത് ഉലമ-ഇ-ഹിന്ദ്. സ്വവര്‍ഗ വിവാഹം കുടുംബ വ്യവസ്ഥയ്‌ക്കെതിരാണെന്നും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെ അംഗീകരിക്കുന്ന എല്ലാ മതങ്ങളുടെയും വ്യക്തിനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുസ്ലിം സംഘടന ചൂണ്ടിക്കാട്ടി.(Jamiat Ulama-i-Hind opposes same sex marriage)

സ്വവര്‍ഗ വിവാഹങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കെതിരെയാണ് സംഘടനയുടെ വിമര്‍ശനം. ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം എന്ന സങ്കല്‍പ്പത്തിന് പൂര്‍ണ വിരുദ്ധമാണ് സ്വവര്‍ഗ വിവാഹമെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് വിമര്‍ശിച്ചു.

സ്വവര്‍ഗരതി നിരോധനത്തെകുറിച്ചുള്ള ഇസ്ലാമിന്റെ നിലപാട് തര്‍ക്കമില്ലാത്തതാണെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദ് ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിന്റെ ഉദയം മുതല്‍ തന്നെ സ്വവര്‍ഗ വിവാഹത്തിനെതിരാണ്. കുടുംബം ഉണ്ടാക്കുന്നതിന് പകരം കുടുംബ വ്യവസ്ഥയെ ആക്രമിക്കുന്നതാണ് സ്വവര്‍ഗവിവാഹംമെന്നും സംഘടന നിലപാട് വ്യക്തമാക്കി.

ഭിന്നലിംഗക്കാര്‍ക്കിടയില്‍ മാത്രം വിവാഹം അനുവദിക്കുന്ന നിരവധി നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.

Read Also: സ്വവര്‍ഗ്ഗാനുരാഗികളായ കന്യാസ്ത്രീകള്‍ വിവാഹിതരായി


ഈ വ്യവസ്ഥകള്‍ LGBTQ+ സമൂഹത്തോടുള്ള വിവേചനമാണെന്നും അവരുടെ അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. വിഷയത്തില്‍ സ്വവര്‍ഗ വിവാഹം ഭാരതീയ സങ്കല്‍പ്പനത്തിന് എതിരാണെന്നും കുടുംബ സങ്കല്‍പ്പവുമായി താരതമ്യം ചെയ്യാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്.

Story Highlights: Jamiat Ulama-i-Hind opposes same sex marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here