മണിപ്പൂരില്‍ സ്‌ഫോടനം: ഒരാള്‍ക്ക് പരുക്ക്; ഉഖ് റുല്‍ ജില്ലയില്‍ മൂന്നാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണം

മണിപ്പൂരില്‍ സ്‌ഫോടനം. മണിപ്പൂരിലെ ഉഖ് റുല്‍ ജില്ലയിലെ വ്യൂ ലാന്‍ഡ് ബാപ്പിസ്റ്റ് പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊലീസും കേന്ദ്രസേനയും സ്ഥലത്തെത്തി പരിശോധന നടത്തി. (One injured in blast in Ukhrul district Manipur)
ജില്ലയില്‍ 3 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്. ജില്ലാ ആസ്ഥാനത്തെ മിനി സെക്രട്ടേറിയറ്റില്‍ ഐഇഡി സ്‌ഫോടനം ഉണ്ടായി രണ്ടാഴ്ച കഴിഞ്ഞാണ് ഇപ്പോള്‍ വീണ്ടും സ്‌ഫോടനം നടന്നിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.
നഗരത്തിന്റെ ഹൃദയഭാഗത്തായാണ് പള്ളി സ്ഥിതിചെയ്യുന്നത്. പള്ളിയുടെ ഗേറ്റിന് അല്‍പം മാറിയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാകുന്നത്. വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. ഈ സമയത്ത് ഈ വഴിയിലൂടെ നടന്നുവരികയായിരുന്ന ആള്‍ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Story Highlights: One injured in blast in Ukhrul district Manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here