അഫ്ഗാനിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ തടവിലാക്കി

അഫ്ഗാനിസ്താനിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാരെ താലിബാൻ തടവിലാക്കിയെന്ന് റിപ്പോർട്ട്. യു.കെ വിദേശകാര്യ മന്ത്രാലയം പൗരന്മാരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ആയുധങ്ങൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ഇവരെ താലിബാന്റെ സുരക്ഷാ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയതെന്നാണ് വിവരം. എന്നാൽ ലൈസൻസുള്ള ആയുധങ്ങളായിരുന്നു ഇവയെന്നാണ് പറയുന്നത്. 53കാരനായ സന്നദ്ധ പ്രവർത്തകൻ കെവിൻ കോൺവാൾ, യൂട്യൂബറായ മൈൽസ് റൂട്ട്‌ലെഡ്ജ്, ഒരു ഹോട്ടൽ മാനേജർ എന്നിവരാണ് കാബൂളിൽ വച്ച് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്.
Read Also: പണമില്ല; ചൈനയിൽ മുതിർന്ന പൗരന്മാർക്കുള്ള ചികിത്സാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
ഇവരിൽ രണ്ട് പേർ ജനുവരി മുതൽ അറസ്റ്റിലാണെന്നാണ് വിവരം. മറ്റൊരാൾ അറസ്റ്റിലായത് എപ്പോഴാണെന്ന് വ്യക്തമല്ല. നിലവിൽ അറസ്റ്റിലായ മൂവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Taliban holding three British men in detention in Afghanistan