Advertisement

അരികൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ

April 5, 2023
Google News 1 minute Read
arikomban capturing after easter

അരികൊമ്പൻ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ. അന്തിമ തീരുമാനം വിധിപ്പകർപ്പ് ലഭിച്ചശേഷമാകും ഉണ്ടാവുക. ആധുനിക സംവിധാനമുള്ള റേഡിയോ കോളർ നിലവിൽ വനംവകുപ്പിന്റെ കൈവശമില്ല. ആസാമിൽ നിന്നും റേഡിയോ കോളർ എത്താൻ താമസമുണ്ടാകും. പൊതു അവധി ദിനങ്ങളിൽ ആനയെ പിടികൂടണ്ടെന്നും ധാരണയായി. ( arikomban capturing after easter )

അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റവന്യൂ, പൊലീസ്, അഗ്‌നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും ഹൈക്കോടതി പറഞ്ഞു. പറമ്പികുളത്തേക്ക് മാറ്റാൻ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശയിലാണ് ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്ന് വിദഗ്ധ സമിതി കോടതിയെ അറിയിച്ചു. ദൗത്യം തിങ്കളാഴ്ചക്ക് ശേഷം നടത്താമെന്നാണ് വനം വകുപ്പിന്റെ ആലോചന.

ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് അരിക്കൊമ്പൻ വിഷയം പരിഗണിച്ചത്. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശ. ഈ ഘട്ടത്തിൽ എന്തുകൊണ്ട് പറമ്പിക്കുളത്തേക്ക് എന്ന് ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്നും വെള്ളവും ഭക്ഷണവും സുലഭമാണെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ മറുപടി. മദപ്പാടുളള ആനയെ പറമ്പിക്കുളം വരെ എങ്ങനെയെത്തിക്കുമെന്നും എറെ സമയം എടുക്കില്ലേ എന്നും കോടതി സംശയം ഉന്നയിച്ചു. ആറു മണിക്കൂർ മതിയാകുമെന്ന് വിദഗ്ദ സമിതി അറിയിച്ചു. ആനയെ പിടികൂടുന്നതിൻറെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷം വേണ്ടെന്നും പിടികൂടുമ്പോൾ പടക്കം പൊട്ടിക്കലോ സെൽഫി എടുത്തോ ആഘോഷം പാടില്ലെന്നും കോടതി നിർദേശിച്ചു. ഇടക്കാല ഉത്തരവ് ഉടൻ ഉണ്ടാകും.

Story Highlights: arikomban capturing after easter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here