Advertisement

ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കണ്ടു; സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍

April 5, 2023
Google News 3 minutes Read
The head of the Orthodox Church met the Prime Minister

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍. ഇന്ന് ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ കൂടെയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പിന്തുണ അറിയിച്ചു.(The head of the Orthodox Church met the Prime Minister)

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാണെന്ന് സഭാധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.സഭയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. സഭ ആസ്ഥാനം സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും സഭാ അധ്യക്ഷന്‍ വ്യക്തമാക്കി.

Story Highlights: The head of the Orthodox Church met the Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here