Advertisement

ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ കരാർ നേടിയതിൽ ദുരൂഹത പുറത്തുകൊണ്ടുവന്ന് ശബ്ദ സന്ദേശം; ഇടപാടിൽ സിനിമാ നിർമാതാവും

April 7, 2023
Google News 1 minute Read
brahmapuram waste plant sonda company audio record

ബ്രഹ്മപുരത്ത് ഇൻഫ്രാടെക് മാലിന്യ സംസ്‌കരണ കരാർ നേടിയതിൽ ദുരൂഹത പുറത്തുകൊണ്ടുവന്ന് ശബ്ദ സന്ദേശം. അൻപത് കോടി രൂപ തലപ്പത്തുള്ളവർക്ക് നൽകിയതായി ഇടനിലക്കാരൻ മോഹൻ വെട്ടത്ത് അറിയിച്ചെന്ന് മറ്റൊരു ഇടനിലക്കാരൻ പറയുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( brahmapuram waste plant sonda company audio record )

പഴയ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസിന്റെ പേര് ആണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. നിരവധി തവണ അവർ തമ്മിൽ കണ്ടിരുന്നു എന്നാണ് ഇടനിലക്കാരൻ മോഹൻ വട്ടത്ത് പറയുന്നത്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവ് കൂടിയാണ് എന്നാണ് റിപ്പോർട്ട്. ഒരു സിനിമ അദ്ദേഹം നിർമിച്ചിട്ടുണ്ട്. അദ്ദേഹം എറണാകുളം സ്വദേശി തന്നെയാണ്. പനമ്പള്ളി നഗറിലാണ് വീട്.

സോണ്ട കമ്പനിയുടെ ഡയറക്ടറാണ് ഡെന്നീസ്. ടോം ജോസുമായും സർക്കാർ ഇടപാടുകളുമായും സോണ്ട ബന്ധപ്പെടുന്നത് മോഹൻ വെട്ടത്ത് മുഖാന്തരമാണ്. ഇതുകൂടാതെ പൗളിൻ ആൻറണി എന്ന മറ്റൊരു ഇടനിലക്കാരൻ കൂടിയുണ്ട്. ഇവരെയെല്ലാം പരിചയപ്പെടുത്തി നൽകുന്നത് അജിത് കുമാറും അതുപോലെ തന്നെ ബിനുവും എന്ന മറ്റൊരു ഇടനിലക്കാരനുമാണ്. അങ്ങനെ ഏതാണ്ട് അഞ്ചോളം ഇടനിലക്കാർ ഇതിൽ ഇടപെട്ടിട്ടുണ്ട്.

ബ്രഹ്മപുരത്തെ കരാർ മാത്രമല്ല കോഴിക്കോട് ഞെളിയമ്പറമ്പിലേയും അതുപോലെ തന്നെ കൊല്ലത്തെയും അടക്കം വലിയ കരാർ നേടിയെടുക്കാനാണ് ഇത്തരത്തിലുള്ള ശ്രമം നടത്തിയത്. വലിയ ഇടനിലയാണ് നടന്നത്. ടോം ജോസുമായി സംസാരിക്കുന്നത് താൻ കേട്ടില്ലേ എന്നാണ് മോഹൻ വെട്ടത്ത് ഡെന്നീസിനോട് ചോദിക്കുന്നത്. ഏതാണ്ട് അൻപത് കോടിയുടെ ഒരു സാമ്പത്തിക ഇടപാട് ഇതിൽ നടന്നു എന്നാണ് ഇടനിലക്കാർ പറയുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here