Advertisement

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് സൂചന

April 7, 2023
3 minutes Read
kiran kumar reddy joins bjp

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക്. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് സൂചന. കോൺഗ്രസിൽ നിന്ന് രാജിവച്ചത് കഴിഞ്ഞ മാസമാണ്. ഇന്ന് 12 മണിക്ക് വിളിച്ച വാർത്താ സമ്മേളനത്തിൽ അംഗത്വം സ്വീകരിച്ചേക്കും.(Kiran kumar reddy likely to join bjp today)

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും സാന്നിധ്യത്തിലാകും ഡല്‍ഹിയില്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ പാര്‍ട്ടി പ്രവേശനമെന്നാണ് സൂചന.62-കാരനായ കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.2010 നവംബറിലാണ് കിരണ്‍ കുമാര്‍ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

2014 മാര്‍ച്ചില്‍ സംസ്ഥാനം വിഭജിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വിജയിച്ചില്ല. 2018-ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും സജീവമായിരുന്നില്ല.

Story Highlights: Kiran kumar reddy likely to join bjp today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement