Advertisement

കേന്ദ്രസർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം

April 7, 2023
Google News 3 minutes Read
Opportunity for central government employees to switch old pension scheme

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്‌ത 2003 ഡിസംബർ 22ന്‌ മുമ്പ്‌ ജോലിക്ക്‌ അപേക്ഷിക്കുകയും വിജ്ഞാപനം വന്നശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്‌ത ജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ അവസരം. ( Opportunity for central government employees to switch old pension scheme ).

Read Also: മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ

ഈ വിഭാഗത്തിൽ വരുന്ന കേന്ദ്ര ജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാൻ ആഗസ്‌ത്‌ 31 വരെ കേന്ദ്ര സർക്കാർ സമയം അനുവദിച്ചു. കേന്ദ്ര സേനാംഗങ്ങൾക്കും പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാം. 2003ൽ ബിജെപി കേന്ദ്രം ഭരിക്കുമ്പോഴാണ്‌ വിരമിക്കുന്ന ഘട്ടത്തിലുള്ള ശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പഴയ പെൻഷൻ പദ്ധതി അവസാനിപ്പിച്ചത്‌.

പുതിയ പെൻഷൻ പദ്ധതി ആകർഷകമാക്കാൻ സമിതിയെയും കേന്ദ്രസർക്കാർ നിയോഗിച്ചു. ധന സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാല അംഗങ്ങളാണ് സമിതിയിൽ ഉണ്ടാകുക.

Story Highlights: Opportunity for central government employees to switch old pension scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here