ചേർപ്പ് സദാചാര കൊലപാതകം; ഒന്നാം പ്രതി അറസ്റ്റിൽ

ചേർപ്പ് സദാചാര കൊലപാതകക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച തൃശ്ശൂരിലെത്തിക്കും. ( thrissur cherpu murder prime culprit under arrest )
ഇതോടെ കേസിൽ 9 പേർ പിടിയിലായി. കൊല്ലപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദ്ദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. രാഹുലിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ചേർപ്പ് തിരുവാണിക്കാവിനടുത്ത് ഫെബ്രുവരി 18നാണ് സഹർ എന്ന യുവാവിന് നേരെ സദാചാര ആക്രമണമുണ്ടായത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സഹർ. വനിതാ സുഹൃത്തിനെ കാണാനത്തിയതുമായിബന്ധപ്പെട്ടാണ് സഹറിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. വളഞ്ഞിട്ട് ചവിട്ടി വീഴ്ത്തിയായിരുന്നു മർദനം. പുലർച്ചെയോടെ വീട്ടിലെത്തിയ സഹറിന്റെ ആരോഗ്യനില വഷളായി. തുടർന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം പരുക്കേറ്റിരുന്നു. വൃക്കയ്ക്ക് ഗുരുതരമായ തകരാറുണ്ടായി. വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് മാച്ച് 7ന് ഉച്ചയോടെയാണ് മരണം സംഭവിക്കുന്നത്.
Story Highlights: thrissur cherpu murder prime culprit under arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here