പനമ്പിള്ളി നഗറില്‍ എടിഎം പൊളിക്കാന്‍ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

കൊച്ചി പനമ്പിള്ളി നഗറില്‍ പട്ടാപകല്‍ എടിഎം പൊളിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒരാള്‍ എടിഎം കൗണ്ടറിന് സമീപം ചുറ്റി തിരിയുന്നത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയപ്പോഴാണ് എടിഎം പൊളിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്.
എടിഎം പൊളിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ പ്രതി വടി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. ഉടനെ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. തേവര പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
Read Also: ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയത് ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്ന്; ആസൂത്രണം വ്യക്തമാകുന്നു
കവര്‍ച്ച ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Story Highlights: Attempt to destroy ATM counter in Panambilly Nagar