Advertisement

‘സോൺട നേരിട്ട് കരാർ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു’; ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ പുറത്ത്

April 8, 2023
Google News 2 minutes Read
sonda director audio against pinarayi vijayan

സോൺs ഇൻഫ്രാടെക്കിനെ കുരുക്കി വീണ്ടും ഡയറക്ടർ ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ. ഇടനിലക്കാരെ ഒഴിവാക്കി സോൺട നേരിട്ട് കരാർ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചെന്നാണ് ശബ്ദരേഖയിൽ സോൺട ഡയറക്ടർ ഡെന്നീസ് ഈപ്പൻ പറയുന്നത്. ഇടനിലക്കാരനായിരുന്ന പോളിൻ ആൻറണിയുമായുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പേരിൽ കള്ളം പറയുകയായിരുന്നുവെന്നും വിശ്വാസ്യത ഇല്ലാത്ത ഇടനിലക്കാർ പലരേയും ഒഴിവാക്കാനാണ് അങ്ങിനെ ചെയ്തതെന്നും പറഞ്ഞ് ഡെന്നീസ് ഈപ്പൻ തടിയൂരി. ( sonda director audio against pinarayi vijayan )

ഇടനിലക്കാരനായ പോളിൻ ആന്റണിയുമായാണ് സോൺട ഡയറക്ടർ ഡെന്നിസ് ഈപ്പൻ സംസാരിക്കുന്നത്. ഇടനിലക്കാർ വേണ്ടെന്ന് മുഖ്യമന്ത്രി നേരിട്ടറിയിച്ചെന്നാണ് ഡെന്നീസ് ഈപ്പൻ ഈ ഫോൺ സംഭാഷണത്തിൽ പറയുന്നത്. പോളിനും, മറ്റൊരു ഇടനിലക്കാരനായ മോഹൻ വെട്ടത്തും പറഞ്ഞതനുസരിച്ച് പലയിടത്തും പണം നൽകിയെന്നും ഡെന്നീസ് ഈപ്പൻ ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി ഡെന്നീസ് ഈപ്പൻ.ഇടനിലക്കാരെ ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ കള്ളം പറഞ്ഞെന്ന് ഞങ്ങൾക്കയച്ചു തന്ന ശബ്ദരേഖയിൽ ഡെന്നിട് പറയുന്നു.

സോൺടയിൽ മുഴുവൻ തീരുമാനങ്ങൾ എടുക്കുന്നതും രാജ് കുമാർ ചെല്ലപ്പൻ പിള്ളയാണെന്നും ഡെന്നീസ് ഈപ്പൻ വ്യക്തമാക്കി.

Story Highlights: sonda director audio against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here