Advertisement

ബന്ദിപ്പൂരില്‍ ജംഗിള്‍ സഫാരിയുമായി പ്രധാനമന്ത്രി; ചിത്രങ്ങള്‍ വൈറല്‍

April 9, 2023
Google News 4 minutes Read
Narendra Modi at Bandipur safari park

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ജംഗിള്‍ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രൊജക്ട് ടൈഗര്‍ പദ്ധതിയുടെ 50ാം വാര്‍ഷിക ഉദ്ഘാടനത്തിന് എത്തിയ മോദിയുടെ, സഫാരി സ്റ്റൈലിഷ് ലുക്കും സോഷ്യല്‍ മിഡിയയില്‍ വൈറലായി.(Narendra Modi at Bandipur safari park)

നിലഗിരി ജില്ലയിലെ മുതുമലയിലെ ആനക്യാംപും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മൈസൂരിലെ കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഏറ്റവും പുതിയ കടുവ സെന്‍സസ് ഡാറ്റയും അദ്ദേഹം പുറത്തിറക്കും.

രാവിലെ 7.20ഓടെയാണ് പ്രധാനമന്ത്രി മെലുകമ്മനഹള്ളിയിലെ ഹെലിപാഡിലിറങ്ങി ബന്ദിപ്പൂരിലെത്തിയത്. മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. കാക്കി പാന്റും ഷര്‍ട്ടും കോട്ടും കറുത്ത തൊപ്പിയും ധരിച്ചുള്ള മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. രാവിലെ 7.45ന് ആരംഭിച്ച പ്രധാനമന്ത്രി മോദിയുടെ സഫാരി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശേഷം മുതുമലയിലേക്ക് പുറപ്പെട്ടു.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം ഇന്ന് സമാപിയ്ക്കും

ബന്ദിപ്പൂര്‍ സന്ദര്‍ശനത്തിന് ശേഷം ഓസ്‌കര്‍ അവാര്‍ഡ് നേടിയ ദി എലഫന്റ് വിസ്പറേഴ്‌സിലെ ബൊമ്മിയെയും ബെല്ലിയെയും പ്രധാനമന്ത്രി കാണും. ഇതിന് ശേഷമാണ് മൈസൂരുവിലെ കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ ടൈഗര്‍ പ്രൊജക്ടിന്റെ അന്‍പത് വര്‍ഷങ്ങള്‍ എന്ന പരിപാടിയുടെ ഉദ്ഘാടനം. ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

Story Highlights: Narendra Modi at Bandipur safari park

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here