Advertisement

കെ. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി

April 10, 2023
Google News 3 minutes Read
Complaint to DGP against ASI who abused K Sudhakaran through social media

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ചിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശശിധരൻ കെ.പി കക്കയാണ് സമൂഹമാധ്യമങ്ങളിൽ കെപിസിസി പ്രസിഡന്റിന് എതിരായി പോസ്റ്റിട്ടത്. ( Complaint to DGP against ASI who abused K Sudhakaran through social media ).

Read Also: പിണറായി വിജയൻ പൊതുജനത്തെ കാണുന്നത് കറവപ്പശുവിനെപ്പോലെ; കെ. സുധാകരന്‍

രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്നും സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ സർവീസ് ചട്ടമെന്നും പരാതിയിൽ സുധാകരൻ ചൂണ്ടിക്കാട്ടി.

പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരെ കർശനമായ നടപടി ഉണ്ടാകണമെന്നും കെ. സുധാകരൻ ഡിജിപിക്ക് നൽകിയിൽ പരാതിയിൽ ആവശ്യപ്പെട്ടു.

Story Highlights: Complaint to DGP against ASI who abused K Sudhakaran through social media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here