എൻസിഇആർടി പാഠഭാഗങ്ങളിൽ മുസ്ലീം ജനതയുടെ നേട്ടങ്ങളെ തമസ്ക്കരിക്കുന്നു; മന്ത്രി ആർ. ബിന്ദു

എൻസിഇആർടി പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രംഗത്ത്. പാഠഭാഗങ്ങളിൽ ചരിത്രത്തെ വികലമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ്. മുസ്ലീം ജനതയുടെ നേട്ടങ്ങളെ തമസ്ക്കരിക്കുകയാണ്. വലിയ വിഭാഗം ജനങ്ങളെ നിഷ്കാസിതാരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും അവർ ആരോപിച്ചു.
പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നിരാശാജനകമാണ്. റിസർവേഷനിൽ നിന്നും ഒരു വലിയ വിഭാഗത്തെ ഒഴിവാക്കുന്നു.
ഗാന്ധിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിയത് ബോധപൂർവ്വമായ നടപടിയാണ്. പൊയ്മുഖങ്ങൾ തിരിച്ചറിയാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണം.
Read Also: ആര്‍എസ്എസിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്കൂൾ സിലബസുകളിലൂടെ ഒളിച്ചുകടത്തുന്നു; എൻസിഇആർടി പാഠപുസ്തകങ്ങളിലെ തിരുത്തലിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
പള്ളികൾക്കും കന്യാസ്ത്രീകൾക്കുമെതിരായ ആക്രമണം തുടരുകയാണ്. ക്രിസ്ത്യൻ ജനത നാട്ടിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച് വേണം പ്രസ്താവന നടത്താൻ. മുസ്ലിം ജനതയ്ക്ക് നേരിടേണ്ടി വരുന്ന നമസ്ക്കരണം ക്രൈസ്തവ സമൂഹത്തിനും അഭിമുഖീകരിക്കേണ്ടി വന്നേക്കും. ആലഞ്ചേരി ഇത്തരം ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും ദൂരക്കാഴ്ച്ച വേണമെന്നും ബിന്ദു അഭിപ്രായപ്പെട്ടു.
Story Highlights: R BINDU against NCERT syllabus Muslim history is being ignored
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here