Advertisement

എലത്തൂർ ട്രെയിൻ തീവയ്‌പ്പ്; ഡൽഹിയിൽ നിന്ന് ഷാറൂഖ് ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്

April 11, 2023
Google News 3 minutes Read
Shahrukh Saifi and Elathur Train Attack

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്‌ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. ഇറങ്ങിയ സ്ഥലലാം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്‌ഫി മൊഴി നൽകി. എന്നാൽ, ഈ വാദം പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. Elathur train fire; Shahrukh took ticket from Delhi to Kozhikode

അറിയാത്ത ഒരിടത്ത് ഇറങ്ങിയ ഷാറൂഖ് എങ്ങനെയാണ് അവിടെ പെട്രോൾ പമ്പ് കണ്ടെത്തിയത് എന്ന ചോദ്യമാണ് പൊലീസിന് ഉള്ളത്. പതിനഞ്ച് മണിക്കൂറുകൾ ഷാറൂഖ് ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. അറിയാത്ത ഒരിടത് ഇറങ്ങിയ ഷാറൂഖിന് പതിനഞ്ച് മണിക്കൂറോളം അവിടെ ചെലവഴിക്കേണ്ട സാഹചര്യത്തെ പോലീസ് കണക്കിലെടുക്കുന്നു.

Read Also: എലത്തൂർ ട്രെയിൻ ആക്രമണക്കേസ്; ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും

ഷാറൂഖിനെ പോലീസ് കസ്റ്റഡിയിൽ കിട്ടിയിട്ട് നാല് ദിവസമായെങ്കിലും ഇതുവരെ തെളിവെടുപ്പിന് കൊണ്ട് പോയിട്ടില്ല. ഇന്നത് ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തെളിവെടുപ്പിന് കൊണ്ട് പോകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ പോലീസ് എടുക്കുക. കൂടാതെ, ഈ സംഭവത്തിൽ ഷാറൂഖിന് ഒരു സഹായി കൂടി ഉണ്ടായിരുന്നതായി പോലീസ് ഉറപ്പിക്കുന്നുണ്ട്. ട്രെയിൻ ആക്രമണം നടക്കുമ്പോൾ ഷാറൂഖിന് ഒപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഒപ്പം, ട്രെയിനിലെ അപായ ചങ്ങല വലിച്ചത് ഇദ്ദേഹം ആണെന്നും മൊഴി ഉണ്ട്. വസ്ത്രമടങ്ങിയ ബാഗ് നഷ്ടപെട്ട ഷാറൂഖ് കണ്ണൂരിലെത്തിയ ശേഷം വസ്ത്രം മാറിയ ശേഷമാണ് അവിടെ നിന്നും പോയത് എന്ന ചോദ്യം ഉയരുന്നുണ്ട്. കൂടാതെ, തീവയ്പ്പുമായി ബന്ധപ്പെട്ട കണ്ണൂരിൽ ശക്തമായ പരിശോധന നടക്കുമ്പോൾ ഇയാൾക്ക് മഹാരാഷ്ട്രയ്ക്കു രക്ഷപ്പെടാനുള്ള വഴി ഒരുങ്ങിയത് എങ്ങനെയും ചോദ്യമുണ്ട്.

Story Highlights: Elathur train fire; Shahrukh took ticket from Delhi to Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here