Advertisement

കളിയ്ക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണു; രണ്ട് വയസുകാരന് ദാരുണാന്ത്യം

April 12, 2023
Google News 3 minutes Read
Baby fell into the bucket of water while playing died

കളിയ്ക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി വിഘ്‌നേഷാണ് മരിച്ചത്. ( Baby fell into the bucket of water while playing died)

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. കുഞ്ഞിന്റെ മാതാവ് കുറച്ചുകാലം മുന്‍പ് അന്തരിച്ചിരുന്നു. കുഞ്ഞിനെ മുത്തശ്ശിയാണ് നോക്കി വന്നിരുന്നത്. കുഞ്ഞ് കളിയ്ക്കുന്നതിനിടെ വീട്ടുകാര്‍ അല്‍പ സമയം മാറിയപ്പോഴേക്കും കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് വീണു പോകുകയായിരുന്നു.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

കുഞ്ഞിനെ ഉടന്‍ തന്നെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Story Highlights: Baby fell into the bucket of water while playing died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here