Advertisement

ബിഷപ്പിൻ്റെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടി, പ്രധാനമന്ത്രിയിലാണ് വിശ്വാസം; കെ സുരേന്ദ്രൻ

April 12, 2023
Google News 3 minutes Read
Bishops statement a setback for Cpim and congress

തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന സി പി ഐഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ന്യുന പക്ഷത്തിന് പ്രധാന മന്ത്രിയിലാണ് വിശ്വാസം.(Bishops statement is against cpim and congress vote politics – k surendran)

ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിന് മോദിയിൽ വിശ്വാസമുണ്ട്. അത് തകർക്കാൻ ആർക്കും കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

അതേസമയം ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് പറഞ്ഞു. ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്. തന്റേത് വ്യക്തിപരമായ അഭിപ്രായം. ഓർത്തോഡോക്സ് സഭയ്ക്കും സമാനമായ നിലപാടാണ്.

ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.

Story Highlights: Bishops statement against cpim and congress vote politics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here