എലത്തൂർ ട്രെയിൻ തീവയ്പ്പ് : ഷാറൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി. അതെ സമയം ഷഹീൻ ബാഗിലുള്ള ഷാരൂഖിൻ്റെ വീട്ടിൽ
കേരള പൊലീസ് വീണ്ടും പരിശോധന നടത്തി. Elathur train arson: Shahrukh Saifi will taken for evidence today
ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോൾ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദില്ലി റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഷാറൂഖ് ട്രെയിൻ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
Read Also: എലത്തൂർ ട്രെയിൻ തീവയ്‌പ്പ്; ഡൽഹിയിൽ നിന്ന് ഷാറൂഖ് ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്
എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്‌ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. ഇറങ്ങിയ സ്ഥലം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്‌ഫി മൊഴി നൽകി. എന്നാൽ, ഈ വാദം പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
Story Highlights: Elathur train arson: Shahrukh Saifi will taken for evidence today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here