Advertisement

കടുത്ത വയറുവേദന, ഭാരം അതിവേഗം കുറയുന്നു; റഷ്യന്‍ പ്രതിപക്ഷ നേതാവിന് ജയിലില്‍ വിഷം നല്‍കിയെന്ന് ആരോപണം

April 12, 2023
Google News 3 minutes Read
Jailed Kremlin critic Navalny says prison conditions extremely hellish

ജയിലില്‍ തുടരുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ ആരോഗ്യനില ദിനം പ്രതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ വച്ചും നവല്‍നിയ്ക്ക് വിഷം നല്‍കിയെന്നാണ് ആരോപണം. രണ്ടാഴ്ചകള്‍ കൊണ്ടുതന്നെ നവല്‍നിയുടെ ആരോഗ്യനില മോശമായി. ഒറ്റയടിയ്ക്ക് നവല്‍നിയുടെ എട്ട് കിലോഗ്രാമോളം ഭാരം കുറഞ്ഞെന്നുള്‍പ്പെടെയാണ് പുറത്തുവരുന്ന വിവരം. യുക്രൈന്‍ അധിനിവേശത്തെ എതിര്‍ത്തതിന്റെ പേരില്‍ വ്‌ളാഡിമിര്‍ പുടിന്റെ പ്രതികാരമാണ് നവല്‍നിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലെന്നാണ് ആരോപണം. നവല്‍നി ഇപ്പോഴും ഏകാന്ത തടവിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Jailed Kremlin critic Navalny says prison conditions extremely hellish)

വിഷം ഉള്ളില്‍ ചെന്നത് മൂലമുള്ള അതീവ ഗുരുതരാവസ്ഥയെ ഒരു തവണ അതിജീവിച്ച ആളാണ് നവല്‍നി. നവല്‍നിയുടെ ആരോഗ്യം പതുക്കെ ക്ഷയിക്കുന്നതിനായി ജയിലില്‍ വച്ച് വീണ്ടും അദ്ദേഹത്തിന് വിഷം നല്‍കിയെന്നാണ് നവല്‍നിയുടെ വക്താവ് ആരോപിച്ചിരിക്കുന്നത്. നവല്‍നിയെ 13-ാം തവണയാണ് ഇപ്പോള്‍ ഏകാന്ത തടവില്‍ പ്രവേശിപ്പിച്ചതെന്നും ഇവര്‍ ട്വീറ്റ് ചെയ്തു. നവല്‍നിയ്ക്ക് കടുത്ത വയറുവേദന ഉണ്ടായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ജയിലിലേക്ക് ആംബുലന്‍സ് എത്തിയെന്നാണ് അഭിഭാഷകന്‍ വാഡിം കോബ്‌സേവ് പറയുന്നത്.

Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം

2020ലെ വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ നവല്‍നിയെ വീണ്ടും തട്ടിപ്പ് കേസില്‍ ഉള്‍പ്പെടെ തടവിലാക്കുകയായിരുന്നു.വിഷബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നവല്‍നിയെക്കുറിച്ച് അടുത്തിടെയിറങ്ങിയ ഒരു ഡോക്യുമെന്റി ചിത്രം വലിയ ചര്‍ച്ചയായിരുന്നു. നവല്‍നി എന്ന് പേരിട്ടിരിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഫിലിംഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് ചര്‍ച്ചയാകുന്നത്.

Story Highlights: Jailed Kremlin critic Navalny says prison conditions extremely hellish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here