താമരശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അക്രമി സംഘത്തിന്റെ കാർ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് താമരശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അക്രമി സംഘത്തിന് കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന്റേതെന്ന് കരുതുന്ന കാർ കാസർഗോഡ് ചെർക്കളയിലെ ഷോറൂമിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ( thamarassery youth abduction case one under custody )
കേസിൽ നിർണായക വഴിത്തിരിവാണ് സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷം ഉണ്ടാകുന്നത്. കാസർഗോഡ് തളങ്കര സ്വദേശിയുടെ വാഹനമാണ് ആക്രമി സംഘം വാടകയ്ക്ക് എടുത്തത്. ചെർക്കളയിലെ കാർ ഷോറൂമിൽ നിന്ന് ഇന്ന് രാവിലെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ കോഴിക്കോട് നിന്നുള്ള അന്വേഷണസംഘം കാസർഗോഡ് എത്തി. കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ആക്രമി സംഘത്തിലേക്ക് എത്താൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സംഘത്തിന് കാസർഗോഡ് ബന്ധം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനിടെ തട്ടിക്കൊണ്ടുപോകലിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ആരോപണ വിധേയനായ കൊടുവള്ളി സ്വദേശി സാലി ശബ്ദ സന്ദേശം പുറത്തുവിട്ടു
കേസിൽ നിർണായകമായ കാർ കണ്ടെത്തിയ പശ്ചാത്തലത്തിൽ അന്വേഷണ സംഘം കാസർഗോഡ് തുടരുകയാണ്.
Story Highlights: thamarassery youth abduction case one under custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here